പൊലീസ് ഇൻസ്പെക്ടർ റിമാൻഡിൽ..
തൃശ്ശൂരിൽ യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പൊലീസ് ഇൻസ്പെക്ടർ റിമാൻഡിൽ. മറ്റൊരു കേസിൽ പട്ടികജാതിക്കാരിയായ യുവതി പരാതി കൊടുക്കാൻ മുളവുകാട് സ്റ്റേഷനിലെത്തിയപ്പോൾ ഇരുവരും തമ്മിൽ സൗഹൃദത്തിൽ ആവുകയും തുടർന്ന് കാറിൽ വച്ചും, പോലീസ് ഇൻസ്പെക്ടറുടെ വീട്ടിൽ വച്ചു൦ പീഡിപ്പിച്ചെന്നാണ് പരാതി.
ബി. ടെക് ബിരുദധാരിയായ യുവതിയെ എറണാകുളം മുളവുകാട് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറുമായ മരട് സ്വദേശി പനച്ചിക്കൽ പി.ആർ സുനുവാണ് (44) ലൈംഗികമായി പീഡിപ്പിച്ചത്. പി ആർ സുനു വിവാഹിതനും, രണ്ട് കുട്ടികളുടെ പിതാവുമാണ്. വിവാഹം വേർപെടുത്തി പരാതിക്കാരിയെ വിവാഹം കഴിക്കാം എന്ന് വാഗ്ദാനം നൽകിയാണ് പീഡിപ്പിച്ചത്.



Author Coverstory


Comments (0)